റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ യുവതിയെ കൊന്ന് ജന്മനാട്ടിലേക്കു മുങ്ങിയ ഇന്ത്യക്കാരന്‍ നാലു വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ പിടിയില്‍. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ പോലീസ് അഞ്ചുകോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന രാജ്‌വീന്ദര്‍ സിങ്ങിനെയാണ് (38) 25/11/2022 ഡല്‍ഹി പോലീസ് വലയിലാക്കിയത്.

2018- ഒക്‌ടോബറില്‍ ക്വീന്‍സ്‌ലാന്‍ഡിലെ ബീച്ചില്‍ നടക്കാനിറങ്ങിയ തോയാ കോര്‍ഡിങ്‌ലി(24)യെ ഇന്നിസ്‌ഫെയ്‌ലില്‍ നഴ്‌സായ രാജ്‌വീന്ദര്‍ കൊലപ്പെടുത്തിയെന്നാണു കേസ്.

കൊലപാതകം നടന്ന് രണ്ടു ദിവസത്തിനുശേഷം രാജ്‌വീന്ദര്‍ ജോലിയും ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് നാട്ടിലേക്കു മുങ്ങി.സിഡ്‌നിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇയാളുടെ വിമാനയാത്രയുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പ്രതിയെ െകെമാറണമെന്ന് ഇന്ത്യയോട് ഓസ്‌ട്രേലിയ അഭ്യര്‍ഥിച്ചിരുന്നു. അതിനിടെയാണ് ക്വീന്‍സ്‌ലാന്‍ഡ് പോലീസ് പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വമ്പന്‍ പ്രതിഫലത്തുക പ്രഖ്യാപിച്ചത്.പ്രതി ഇന്ത്യയില്‍ വലയിലായതായി ട്വീറ്റിലൂടെ ക്വീന്‍സ്‌ലാന്‍ഡ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *