മഞ്ചേരി: മയക്കുമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി. മഞ്ചേരി പട്ടര്‍കുളം സ്വദേശി ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (23) നെയാണ് മഞ്ചേരി എസ്.ഐ. ഖമറുസ്സമാന്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു മൂന്നുഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.ചില്ലറ വിപണിയില്‍ കാല്‍ ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ മാരക മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ഡിവൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐ.കെ ദിനേഷ്, ഹരിലാല്‍, പി. മുഹമ്മദ് സലീം, ആര്‍. സഹേഷ്, കെ.കെ. ജസീര്‍, സിറാജ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
