റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാന്‍സ് ശേഖരം പിടികൂടി

November 19, 2022 - 8:30 pm

തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 10000 പാക്കറ്റ് ഹാന്‍സ് തേഞ്ഞിപ്പലം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍തോതില്‍ ഹാന്‍സ് വില്‍പ്പന നടത്തുന്ന ആളെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ചേലേമ്പ്ര പുല്ലുംകുന്നിലെ വാടക വീട്ടില്‍നിന്ന് 10000 പാക്കറ്റ് ഹാന്‍സ് ശേഖരം വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. വിപണിയില്‍ 50 രൂപക്ക് വില്‍ക്കുന്ന 10000 പാക്കറ്റ് ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ ചേലേമ്പ്ര പുല്ലുംകുന്നിലെ പറമ്പില്‍ സജിത്ത് കുമാറിനെയാണ് തേഞ്ഞിപ്പലം എസ്.ഐ. രഞ്ജിത്ത് നരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത്. ഹാന്‍സ് വില്‍പ്പനക്ക് ഉപയോഗി്ച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വാടക വീട്ടിലെ മുറിയിലും കാറിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ് ശേഖരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *