റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം

November 18, 2022 - 11:28 am

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കെതിരേ മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം.മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് അവര്‍ ജയിച്ചത്. ജോഫ്ര പെരേയ, ലാല്‍റിങ്ത റാള്‍ട്ടെ, ബിപിന്‍ സിങ്, ലാല്‍റിങ്ത ചാങ്‌തെ എന്നിവര്‍ മുംബൈക്ക് വേണ്ടി ഗോളടിച്ചു. ഏഴ് കളികളില്‍നിന്നു 15 പോയിന്റ് നേടിയ മുംബൈ രണ്ടാം സ്ഥാനത്താണ്. ആറ് കളികളില്‍നിന്നു 15 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്. ഒന്‍പതാം സീസണില്‍ ഒരു മത്സരം മാത്രം ജയിച്ച ബംഗളുരു ആറ് കളികളില്‍നിന്നു നാലു പോയിന്റുമായി പത്താം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് അവര്‍ക്കു പിന്നില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *