റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : തൃക്കാക്കര കൂട്ട ബലാല്‍സംഗ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു അറസ്റ്റിലായി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ്‌ കോഴിക്കോട്‌ കോസ്‌റ്റല്‍ പോലീസ്‌ സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു അറസ്റ്റിലായത്‌. ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ച്‌ തന്നെ ബലാല്‍സംഗം ചെയ്‌തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം നടത്തിയ ശേഷമാണ്‌ തൃക്കാക്കര പോലീസ്‌ കോഴിക്കോട്ടെത്തി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സുനുവിനെ അറസ്റ്റ്‌ ചെയ്‌തത്‌. സുനുവിനെ അറസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂക്ക്‌ ഡിവൈഎസ്‌പിയെ വിവരം അറിയിച്ചിരുന്നു.

തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച്‌ സുനു ഉള്‍പ്പെടയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്‌തുവെന്ന്‌ തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ്‌്‌ പോലീസില്‍ പരാതി നല്‍കിയത്‌. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. യുവതിയുടെ ഭര്‍ത്താവ്‌ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയാണ്‌. കേസില്‍ ക്ഷേത്ര ജീവനക്കാരന്‍ അടക്കം ആറുപേര്‍ പ്രതികളാണ്‌. എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ സമാനമായ രണ്ടുകേസുകളും ഈ ഉദ്യാദസ്ഥനെതിരെയുണ്ട്‌. കേസുകളില്‍ വകുപ്പുതല നടപടി കഴിയും മുമ്പാണ്‌ വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്‌.

മുളവുകാട്‌ സ്റ്റേഷന്‍ ഇന്‍സ്‌പെക്‌്‌ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ്‌ ബിടെക്‌ ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാവുന്നത്‌.്‌സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി .സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഹൈക്കോടതി ജാമ്യം തളളിയതോടെ സുനു അറസറ്റിലായി. റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട്‌ വകിുപ്പുതല നടപടികള്‍ ഉണ്ടായിരുന്നു.

മരട്‌ സ്വദേശിയായ സുനു രണ്ടുകുട്ടികളുടെ അച്ഛന്‍ കൂടിയാണ്‌ മുളവുകാട്‌ അടക്കം നേരത്തെയും സമാന പരാതി ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്‌. പുതിയ കേസിന്റെ പാശ്ചാത്താലത്തില്‍ സുനുവിനെതിരെ ഉടന്‍ വകുപ്പുതല നടപടി ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *