റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും 887881 രൂപ ഈടാക്കി

November 12, 2022 - 10:14 am

കല്‍പ്പറ്റ: പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 887881 രൂപ ഈടാക്കി. 696 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി. അനര്‍ഹമായി റേഷന്‍ കാര്‍ഡുടമകള്‍ കൈവശം വച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസു മായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫീല്‍ഡ്തല പരിശോധനയില്‍ അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1967, 9188527301, 04936 202273 എന്നീ നമ്പറുകളില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *