സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിച്ചു

കട്ടപ്പന : ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ യുവ സംരഭകർക്കായി സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിച്ചു. 2022 നവംബർ 2ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന ശിൽപശാല ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടചെയ്തു. കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു.

150 ഓളം യുവസംരംഭകരും ഉദ്യോഗാർത്ഥികളും പങ്കെടുത്ത ശില്പശാലയിൽ സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ വേണുഗോപാൽ ആർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നെടുങ്കണ്ടം RSETI ട്രെയിനർ അരുൺ റെജി ബാങ്കിംഗ് നടപടി ക്രമങ്ങളെ സംബന്ധിച്ച് ക്ലാസു നയിച്ചു.

യോഗത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വി ബി രാജേഷ് സ്വാഗതം ആശംസിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനോജ് എം റ്റി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫിസർ വിജയകുമാർ ജി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ വിപിൻ ടി പി കൃതജ്ഞത രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം