എന്‍.സിപി ന്യൂനപക്ഷ വിഭാഗം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കട്ടപ്പന : എന്‍സിപി ന്യൂനപക്ഷ വിഭാഗം ഇടുക്കി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. വര്‍ഗീസ്‌ കണ്ണന്താനം,കട്ടപ്പന (ജില്ലാ ചെയര്‍മാന്‍) , അബ്ദുള്‍ കാജ(വൈസ്‌ ചെയര്‍മാന്‍),ബിനു വര്‍ക്കി (ജനറല്‍ സെക്രട്ടറി), ഇമ്മാനുവേല്‍ ചാക്കോ (സെക്രട്ടറി)അന്നമ്മ സിഐ (ഖജാന്‍ജി) എന്നിവരാണ്‌ ഭാരവാഹികള്‍.

കട്ടപ്പനയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.ടി മൈക്കിള്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു.

സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സിനോജ്‌ വെളളാടി, ജില്ലാ സെക്രട്ടറി ലൂയിസ്‌ വേഴമ്പത്തോട്ടം ,മുനിസിപ്പല്‍ മണ്ഡലം സെക്രട്ടറി ജോജോ കുടുക്കച്ചിറ,എന്നവര്‍ ആശംസകള്‍ അറിയിച്ച് പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം