റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയസ് 106, ആദ്യ തപാല്‍വോട്ട് രേഖപ്പെടുത്തി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍

November 3, 2022 - 11:42 am

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറും കിന്നൗര്‍ ജില്ലക്കാരനുമായ ശ്യാം ശരണ്‍ നേഗി ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ തപാല്‍വോട്ട് രേഖപ്പെടുത്തി. 106 വയസുള്ള നേഗിയെ വരവേറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ‘ശ്യാം ശരണ്‍ നേഗി ഒരു ഇതിഹാസമാണ്. ഈ വോട്ടെടുപ്പ്വേള വേറിട്ടതാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിനാല്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി’- കിന്നൗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു.

പോളിങ് സ്റ്റേറ്റഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനായിരുന്നു നേഗിക്കു താല്‍പര്യം. ദേഹാസ്വാസ്ഥ്യം വിലങ്ങുതടിയായി. തുടര്‍ന്നാണു വസതിയില്‍നിന്ന് വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്.

ശ്യാം ശരണിനെ പോലെ നൂറിനടുത്ത് പ്രായമുള്ള വോട്ടര്‍മാരൊക്കെ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്ക് മാറുന്നത് കണ്ടവരാണ്. അതുകൊണ്ടുതന്നെ, പ്രായാധിക്യം വകവയ്ക്കാതെ വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് അവരൊക്കെ.മാണ്ഡിയിലെ തുനാഗ് പ്രദേശത്തെ താമസക്കാരനാണ് ഉത്തം സിങ് താക്കൂര്‍ (95). ഏത് വികസനവും തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഉണ്ടാകൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്നയാള്‍. ‘വോട്ട് വികസനവും പരിവര്‍ത്തനവും കൊണ്ടുവരുന്നു. കുളിക്കാന്‍ ചൂടുവെള്ളം കിട്ടാത്ത കാലം നമ്മള്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ആഴ്ചയില്‍ ഒന്ന് കുളിക്കും. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിലേക്കുള്ള മാറ്റം ഞാന്‍ കണ്ടു. ഞങ്ങള്‍ നേരത്തെ ഇറങ്ങി വോട്ട് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ അത് പോസ്റ്റല്‍ ബാലറ്റിലൂടെയാക്കി.’ പോളിങ് സ്റ്റേഷനിലേക്കു നടക്കാന്‍ പറ്റാത്ത വിധം കാലുകള്‍ തളര്‍ന്നെന്നും താക്കൂറിന്റെ വാക്കുകള്‍.

മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ അമ്മ ബിര്‍കു ദേവിക്ക് 84 വയസായി. പക്ഷേ, പ്രായം ഒന്നിനും തടസമല്ലെന്ന പക്ഷക്കാരിയാണ് ബിര്‍കുവും. മകന് വോട്ട് ചെയ്യുമെന്നും അനുഗ്രഹം നല്‍കുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *