റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദീപ പ്രഭയില്‍ അയോധ്യ: സാക്ഷിയായി പ്രധാനമന്ത്രി

October 25, 2022 - 10:08 am

ലഖ്നൗ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദ്ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദീപോത്സവത്തില്‍ 18 ലക്ഷം മണ്‍ചെരാതുകളാണ് തെളിഞ്ഞത്. െവെകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി, രാമക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതിയും വിലയിരുത്തി. വൈകിട്ട് പ്രധാനമന്ത്രി പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ആരതിക്ക് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ദീപോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക ഉത്സവവും സംഘടിപ്പിച്ചിരുന്നു. രാമന്റെ അസ്ഥിത്വം പോലും സംശയിക്കുകയും ഇന്ത്യയുടെ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്ത സമയമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോള്‍ ഇത്തരം സാഹചര്യത്തിന് മാറ്റംവന്നു. അയോധ്യ വികസനത്തിന്റെ ആകാശത്തിലാണ്. അടിമത്തമനോഭാവം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തിന് പ്രേരണ ശ്രീരാമനാണെന്നും മോദി പറഞ്ഞു.പ്രധാനക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ ഒരു ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നുനല്‍കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *