റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദി കിരീടാവകാശി അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും

October 25, 2022 - 10:00 am

ന്യൂഡല്‍ഹി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബര്‍ 2022ന് ഇന്ത്യ സന്ദര്‍ശിക്കും.ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്തോനീഷ്യയിലെ ബാലിയിലേക്കുള്ള യാത്രക്കിടെയായിരിക്കും സന്ദര്‍ശനം. നവംബര്‍ 14-ന് ഇന്ത്യയിലെത്തുന്ന അദ്ദേഹം അന്നു വൈകിട്ടുതന്നെ മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രാലയം വഴി പ്രധാനമന്ത്രി മോദി, സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. കിരീടാവകാശിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സൗദി ഊര്‍ജ മന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യസന്ദര്‍ശിക്കും. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം എടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *