റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു

സിഡ്‌നി: ട്വന്റി- 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് മഴയത്തൊലിച്ചു പോയത്. ബ്രിസ്‌ബെയ്‌നില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ മഴ കനത്തതോടെ ഒറ്റപ്പന്തുപോലും എറിയാനായില്ല.

ആവേശകരമായ ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ കീഴടക്കിയിരുന്നു. മുഹമ്മദ് ഷാമിയുടെ മാസ്മരിക ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് ആതിഥേയര്‍ക്കെതിരേ ജയമൊരുക്കിയത്. 23 ന് പാകിസ്താനെതിരേയാണ് സൂപ്പര്‍-12 ല്‍ ഇന്ത്യയുടെ ആദ്യമത്സരം. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 നു നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനും മഴഭീഷണിയുണ്ട്. ഞായറാഴ്ച ഇവിടെ മഴ പെയ്യാന്‍ 90 ശതമാനമാണ് സാധ്യത. 10 മുതല്‍ 25 മില്ലീമീറ്റര്‍ മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം. വൈകിട്ടോടെ ശക്തിപ്രാപിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. മിനിമം അഞ്ചോവര്‍ വീതമുള്ള കളി നടന്നില്ലെങ്കില്‍ ടീമുകള്‍ പോയിന്റ് പങ്കിടും. ലോകകപ്പില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് മാത്രമാണ് റിസര്‍വ് ദിനങ്ങളുള്ളത്.

ആതിഥേയരായ ഓസ്‌ട്രേലിയയുടെ ആദ്യമത്സരവും മഴനിഴലിലാണ്. ന്യൂസിലന്‍ഡിനെതിരേ സിഡ്‌നിയില്‍ നടക്കേണ്ട കളിക്കിടെ 80 ശതമാനമാണു മഴസാധ്യതയെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ഗ്രൂപ്പ് തലത്തിലെ അവസാന മത്സരങ്ങള്‍ നടക്കുന്ന വെള്ളിയാഴ്ചയും മഴ പെയ്‌തേക്കാമെന്നാണു പ്രവചനം. ഹൊബാര്‍ട്ടിലാണു മഴഭീഷണി. ഗ്രൂപ്പ് ബിയിലെ മരണക്കളികള്‍ മഴ അലങ്കോലമാക്കിയാല്‍ നെറ്റ് റണ്‍റേറ്റിലൂടെ അടുത്തഘട്ടത്തിലേക്കു മുന്നേറുന്നവരെ നിശ്ചയിക്കും. സൂപ്പര്‍ 12-ല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ മത്സരങ്ങളും ഹൊബാര്‍ട്ടിലാണ്. അന്നും മഴയ്ക്കു സാധ്യതയയുണ്ടെന്നാണു പ്രവചനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *