റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി

October 14, 2022 - 9:02 pm

എറണാകുളം: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയ കോടതി കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.അധിക വരുമാനത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയ്ക്കുന്നു. ഇത് സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടാതെ കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്സും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *