റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കളുടെ മതം പരിഗണിക്കേണ്ട: ഹൈക്കോടതി

October 14, 2022 - 11:10 am

കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കളുടെ മതം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വിഭാവനം ചെയ്ത മതേതരത്വ സങ്കല്‍പ്പം നഷ്ടപ്പെടുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് കക്ഷികളുടെ ജാതി പരിഗണിക്കണമെന്ന വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്. മാതാപിതാക്കള്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടി ഹൈക്കോടതി തടഞ്ഞു. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *