കണ്ണൂർ : ആറളം ഫാമിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു . ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലാണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ കാട്ടാനയുടെ അക്രമുണ്ടായത്. കാട്ടാനയുടെ ചവിട്ടേറ്റ ഇയാളെ ഉടനെ വനം വകുപ്പിന്റെ ആർ ആർ ടി അംഗങ്ങൾ പേരാവൂർ താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ആളെ തിരിച്ചറിയാനായിട്ടില്ല.
