കട്ടപ്പന: സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.
കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ശസ്ത്രക്രിയ നിർദേശിച്ചു.6തുടർന്ന് വീട്ടമ്മയെ ഓപറേഷൻ ടേബിളിൽ എത്തിച്ചു. ഈ സമയം മറ്റ് ജീവനക്കാർ ടേബിളിന് സമീപത്തുനിന്ന് മാറിയ തക്കം നോക്കിയാണ് ഇയാൾ മോശമായി പെരുമാറിയത്. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

