റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആർ.ടി.സിയുടെ എൻഡ് ടു എൻഡ്’ സർവീസ് ഓടിത്തുടങ്ങി

September 27, 2022 - 11:12 am

കൊച്ചി: ദീർഘദൂര യാത്രക്കാർക്കായുള്ള എറണാകുളം-തിരുവനന്തപുരം ലോഫ്‌ലോർ എ.സി. കെ.എസ്.ആർ.ടി.സി. ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് ‘എൻഡ് ടു എൻഡ്’ സർവീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

കണ്ടക്ടറില്ലാത്ത ബസിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക.

സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാർഥമാണ് പുതിയ സർവീസ്. ഓഫ് ലൈനായും ടിക്കറ്റുകൾ ലഭ്യമാക്കും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *