റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളുടെ പുനര്‍വിവാഹം നടത്തിയതിന് പിതാവിന്റെ മൂക്കും ചെവിയും ചെത്തി

ജോധ്പുര്‍: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയതിന് അച്ഛന്റെ ചെവിയും മൂക്കും ചെത്തിയെടുത്തു. കാല്‍ തല്ലിയൊടിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. സുഖ്റാം ബിഷ്ണോയിയെന്നയാളാണ് (55) ആക്രമണത്തിനിരയായത്.

ഗുരുതരമായി പരുക്കേറ്റ ബിഷ്ണോയി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ ബിഷ്ണോയിയുടെ മൂക്കും ചെവിയും ചെത്തിയെടുത്ത് ഒപ്പം കൊണ്ട് പോയെന്നും പോലീസ് അറിയിച്ചു. അക്രമികള്‍ പെണ്‍കുട്ടിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നാണ് നിഗമനം. ആറു വര്‍ഷം മുമ്പായിരുന്നു ബിഷ്ണോയിയുടെ മകളുടെ ആദ്യ വിവാഹം. എന്നാല്‍, ചില പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു.

സുഖ്റാം ബിഷ്ണോയിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ കാല് തല്ലിയൊടിച്ച ശേഷം മൂക്കും ചെവിയും ചെത്തിയെടുക്കുകയായിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *