റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്‌നിപഥ് റിക്രൂട്ട്മെന്റ്: പൂര്‍ണ പിന്തുണയുമായി പഞ്ചാബ്

ചണ്ഡീഗഡ്: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികള്‍ക്കു പൂര്‍ണ പിന്തുണ നല്‍കണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. വീഴ്ചയുണ്ടായാല്‍ ഗൗരവമായി കാണുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കുള്ള നിര്‍ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. റിക്രൂട്ട്മെന്റ് നടപടികള്‍ക്കു പ്രാദേശിക ഭരണകൂടങ്ങളില്‍നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നു ജലന്ദറിലെ ആര്‍മി സോണല്‍ റിക്രൂട്ട്മെന്റ് ഓഫീസര്‍ മേജര്‍ ജനറല്‍ ശരദ് ബിക്രം സിങ് പരാതിപ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. റിക്രൂട്ട്മെന്റ് റാലികള്‍ക്കു പോലീസ് സഹായം, വൈദ്യസഹായം, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ക്രമീകരണങ്ങള്‍, ശൗചാലയ സൗകര്യങ്ങള്‍ ഇവയൊക്കെ ആവശ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരില്‍നിന്നു കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല, വേണ്ടത്ര ഫണ്ടില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവയൊക്കെ നിഷേധിക്കുകയാണെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കുള്ള കത്തില്‍ മേജര്‍ ജനറല്‍ പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഭരണപരമായും സാമ്പത്തികമായും പിന്തുണ നല്‍കിയിരുന്നെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.ഈ വര്‍ഷം ജൂണിലാണു കേന്ദ്ര സര്‍ക്കാര്‍ െസെന്യത്തിലേക്ക് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അഗ്‌നിവീറുകള്‍ എന്നറിയപ്പെടുന്ന െസെനികരെ നാലുവര്‍ഷത്തേക്കാകും നിയമിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *