റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന : മുരിയ്ക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘സ്നേഹവലയവും’ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജും ചേർന്ന് ഭിന്നശേഷി കുട്ടികൾക്കായി ഓണസമ്മാനം ഒരുക്കുന്നു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷി കുട്ടികൾക്കായി ക‌ട്ടപ്പന ബി ആർ സി നടത്തുന്ന ഓണച്ചങ്ങാതി എന്ന പ്രോഗ്രാമിന്റെ ഭാഗമായി‌ട്ടാണ് കട്ടപ്പന ബിആർ സി യുടെ കീഴിലുള്ള മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും ഓണക്കോടിയും ഓണക്കിറ്റും നൽകുന്നത്.

സ്കൂളിൽ പോകാൻ സാധിക്കാതെ വീടുകളിൽ കഴിഞ്ഞ് പഠനം നടത്തുന്ന കുട്ടികളുടെ വീടുകളിൽ ബി ആർ സി പ്രവർത്തകർ ഓണക്കോടിയും ഓണകിറ്റും എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉത്‌ഘാടനം കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ ഷൈനി സണ്ണി നിർവഹിച്ചു.അദ്ധ്യാപിക ലിൻസി ജോർജ് , ട്രെയിനർമാരായ ഗിരിജാകുമാരി, സ്മിത, ആതിര സുകുമാരൻ, ജോയ്സന റ്റി പി , അഞ്ജലി ദാസ്, ശരണ്യ മോൾ കെ വി , പ്രിൻസ് മറ്റപ്പള്ളി ,സന്തോഷ്‌ പി ജി , ബിനോലാൽ എം.റ്റി , വിമൽ എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *