റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രസര്‍ക്കാരിന്റെ അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഭൂജല വകുപ്പ് ജില്ലാഓഫീസര്‍ ജിജി തമ്പി, കെഎഎസ് ഓഫീസര്‍ ആര്‍.രാരാ രാജ്,   ബ്ലോക്ക് പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാതല ക്വാളിറ്റി മോണിറ്റര്‍ തോമസ് ഏബ്രഹാം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജിജി പി. ഏബ്രഹാം, ജനപ്രതിനിധികളായ ശ്രീജ റ്റി നായര്‍, അനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി. പിള്ള തുടങ്ങിയവരെ കൂടാതെ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *