റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അബ്ദുള്ള അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്

August 18, 2022 - 9:38 pm

കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടി ചരിത്രനേട്ടം കൈവരിച്ച്  നാടിന്റെ അഭിമാനമായി മാറിയ കായിക താരം  അബ്ദുല്ല അബൂബക്കറിന്  ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്. 

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയിൽ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും  ഇ കെ വിജയൻ എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ,  പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു. ഉപ്പ അബൂബക്കറും ഉമ്മ സാറയും അബ്ദുള്ളയ്‌ക്കൊപ്പം തുറന്ന വാഹനത്തിൽ കൂടെ ഉണ്ടായിരുന്നു. ബേന്റ് മേളങ്ങളുടെയും  ഘോഷയാത്രയോടെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും യുവ കായിക താരത്തെ നാട് വരവേറ്റു.

നാദാപുരം ടൗണിൽ, ഗവ. യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്ത് അംഗങ്ങളും, വ്യാപാരികളും പുഷ്പ്പങ്ങൾ വിതറി സ്വീകരിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഹാരാർപ്പണം നടത്തി. തൂണേരി പഞ്ചായത്ത് അതിർത്തിയിൽ പേരോട് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന ഹാരാർപ്പണം നടത്തി. പാറക്കടവ് വൻ ജനാവലിയാണ് സ്വീകരണത്തിനെത്തിയത്.ചെക്യാട് വളയത്തും ജനസാഗരമായി.

വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് മാലയിട്ട് സ്വീകരിച്ചു. 

ജാതിയേരിയിൽ നാടാകെ ഒഴുകിയെത്തി അവിസ്മരണീയ സ്വീകരണമാണ് ഒരുക്കിയത്. ജാതിയേരി മിനി സ്റ്റേഡിയത്തിൽ

പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 

സ്വീകരണ സമ്മേളനം ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. ബി എസ് എഫ് കമാൻഡൻ്റ് പ്രകാർ ത്രിവേദി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, സി വി എം നജ്മ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  താഹസിൽദാർ പ്രസീൽ, എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *