കട്ടപ്പന :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി മുരിയ്ക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ സൗജന്യമായി ദേശിയ പതാക വിതരണം ചെയ്തു. ദേശീയ പതാക വിതരണം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു.
കാഞ്ചിയാർ സ്വരാജിലെ വ്യാപാര സ്ഥാപനങ്ങളിലും ടാക്സി ഡ്രൈവേഴ്സിനും സൗജന്യമായാണ് ദേശീയ പതാക വിതരണം ചെയ്തുതത്. ഹെഡ് മാസ്റ്റർ ശിവകുമാർ പി.പി, ഓമന പി.എസ്, ലിൻസി ജോർജ് , അബ്ദുൾ ജബ്ബാർ , സതീശൻ , എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ ഷിനു മാനുവൽ , ശ്രീജാ മോൾ എൻ വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി