റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണത്തിൽ

August 13, 2022 - 11:19 am

​ച​രി​ത്ര​ ​നാ​യ​ക​നാ​യ​ ​ആ​റാ​ട്ടു​പ്പു​ഴ​ ​വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടെ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​പ​റയു​ന്ന​ ​പ​ത്തൊ​മ്പതാം​ ​നൂ​റ്റാ​ണ്ടി​ല്‍​ ​സി​ജു​ ​വി​ത്സ​ണ്‍​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​വ​ന്‍​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഓണ​ച്ചി​ത്ര​ങ്ങ​ളി​ല്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​മുതല്‍മു​ട​ക്കു​ള്ള​ ​ചി​ത്ര​വും​ ​പ​ത്തൊ​മ്പതാം​ ​നൂ​റ്റാ​ണ്ടാ​ണ്.​ ​ഗോ​കു​ലം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​നി​ര്‍​മ്മാ​ണം.​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ,​ ​ഹി​ന്ദി​ ​ഭാഷകളില്‍​ ​പാ​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ചി​ത്ര​മാ​യാ​ണ് ​പ​ത്തൊ​മ്ബ​താം​ ​നൂ​റ്റാ​ണ്ട് സെപ്തംബര്‍ 8ന് എത്തു​ന്ന​ത്.​ ​

കൊ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ​ര​ണ്ട് ​ഓണ​ക്കാ​ലം​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ല്‍​ ​ഇ​ത്ത​വ​ണ​ ​അ​തി​നു​ ​മാ​റ്റ​മു​ണ്ട്.​ ​ആ​റു​ ​ചി​ത്ര​ങ്ങ​ള്‍​ ​ ഓണ​ക്കാ​ല​ത്ത് ​റി​ലീ​സ് ​ചെ​യ്യും.​ ​വിനയന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്രാ​ണ്ട്,​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഗോ​ള്‍​ഡ്,​ നിവിന്‍​ ​പോ​ളി​യു​ടെ​ ​പ​ട​വെ​ട്ട്,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍​, ​അ​ര​വി​ന്ദ് ​സ്വാ​മി​ ​ചി​ത്രം​ ​ഒ​റ്ര്,​ ​ബി​ജു​മേ​നോ​ന്‍​ ​ചി​ത്രം​ ​ഒ​രു​ ​തെ​ക്ക​ന്‍​ ​ത​ല്ലു​കേ​സ്,​ ​ബേ​സി​ല്‍​ ​ജോ​സ​ഫ് ​നാ​യ​ക​നാ​യ​ ​പാ​ല്‍​തു​ ​ജാന്‍വര്‍​ ​എ​ന്നി​വ​യാ​ണ് ​ഓണ​ച്ചി​ത്ര​ങ്ങ​ള്‍.​

ഈ ഓണത്തിന് മമ്മുട്ടി മോഹൻലാൽ ചിത്രം റിലീസിന് ഉണ്ടായിരിക്കുന്നതല്ല.
​മ​മ്മൂ​ട്ടി​യു​ടെ​ ​റോ​ഷാ​ക്ക് ​ ഓണം​ ​റി​ലീ​സ് ​ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും​ ​പോ​സ്റ്റ് ​പ്രൊ​‌​ഡ​ക്ഷ​ന്‍​ ​ജോ​ലി​ക​ള്‍​ ​പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍​ ​ഓണ​ത്തി​ന് ​എ​ത്തി​ല്ല​ .​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്രം​ ​മോണ്‍​സ്റ്റ​ര്‍​ ​ഓണ​ത്തി​ന് ​എ​ത്തു​മെ​ന്ന് ​ഉ​റ​പ്പി​ച്ചെ​ങ്കി​ലും​ ​പൂ​ജ​ ​റി​ലീ​സി​ലേ​ക്ക് ​മാ​റു​ക​യും​ ​ചെ​യ്തു.​

പ്രേ​മം​ ​എ​ന്ന​ ​സൂ​പ്പ​ര്‍​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​അ​ല്‍​ഫോ​ന്‍​സ് ​പു​ത്ര​ന്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ഗോ​ള്‍​ഡ് ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​പൃ​ഥ്വി​രാ​ജും​ ​ന​യ​ന്‍​താ​ര​യും​ ​ആ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും.​വി​ന​യ് ​ഫോ​ര്‍​ട്ട്,​ ​അ​ജ് ​മ​ല്‍​ ​അ​മീ​ര്‍,​ ​അ​ബു​സ​ലിം,​ ​സൈ​ജു​കു​റു​പ്പ്,​ ​ശ​ബ​രീ​ഷ് ​വ​ര്‍​മ്മ,​ ​കൃ​ഷ്ണ​ശ​ങ്ക​ര്‍,​ ​ഷ​റ​ഫു​ദ്ദീ​ന്‍,​ ​ദീ​പ്തി​ ​സ​തി,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ന്‍,​ ​ശാ​ന്തി​കൃ​ഷ്ണ,​ ​ജ​ഗ​ദീ​ഷ്,​ ​പ്രേം​കു​മാ​ര്‍,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ചെ​മ്ബ​ന്‍​ ​വി​നോ​ദ്,​ ​റോ​ഷ​ന്‍​ ​മാ​ത്യു,​ ​ബാ​ബു​രാ​ജ് ​തു​ട​ങ്ങി​ ​വ​മ്ബ​ന്‍​ ​താ​ര​നി​ര​യാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​
ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​സ്റ്റ​ണ്ടും​ ​വി​ഷ്വ​ല്‍​ ​ഇ​ഫ​ക്‌ട്സും​ ​അ​നി​മേ​ഷ​നും​ ​ക​ള​ര്‍​ഗ്രേ​ഡി​ങ്ങും​ ​അ​ല്‍​ഫോ​ന്‍​സ് ​ത​ന്നെ​യാ​ണ് ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

നി​വി​ന്‍​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ണ്ണി​വ​യ്‌​ന്‍​ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​സ​ണ്ണി​ ​വ​യ്ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​പ​ട​വെ​ട്ട് ​ന​വാ​ഗ​ത​നാ​യ​ ​ലി​ജു​ ​കൃ​ഷ്ണ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​ ​അ​രു​വി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴ​ക​ത്തും​ ​കോ​ള്‍​ഡ് ​കേ​സ് ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്കും​ ​എ​ത്തി​യ​ ​അ​ദി​തി​ ​ബാ​ല​ന്‍​ ​ആ​ണ് ​നാ​യി​ക.​ ​ഷൈ​ന്‍​ ​ടോം​ ​ചാ​ക്കോ,​ ​ഷ​മ്മി​ ​തി​ല​ക​ന്‍,​ ​ഇ​ന്ദ്ര​ന്‍​സ്,​ ​വി​ജ​യ​രാ​ഘ​വ​ന്‍,​ ​കൈ​ന​ക​രി​ ​ത​ങ്ക​രാ​ജ്,​ ​ബാ​ല​ന്‍​ ​പാ​റ​യ്ക്ക​ല്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍,​ ​അ​ര​വി​ന്ദ് ​സ്വാ​മി​ ​എ​ന്നി​വ​രെ​ ​നാ​യ​ക​ന്‍​മാ​രാ​ക്കി​ ​ടി.​പി​ ​ഫെ​ല്ലി​നി​ ​ത​മി​ഴി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ഒ​റ്റ്.​ ​ഇ​രു​പ​ത്തി​യ​ഞ്ചു​ ​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം​ ​അ​ര​വി​ന്ദ് ​സ്വാ​മി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ത്രി​ല്ല​ര്‍​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ബോ​ളി​വു​ഡ് ​താ​രം​ ​ജാ​ക്കി​ ​ഷ​റോ​ഫും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തു​ന്നു.​ ​തെ​ലു​ങ്ക് ​താ​രം​ ​ഇൗ​ഷ​ ​റ​ബ​ ​ആ​ണ് ​നാ​യി​ക.​ ​എ​സ്.​ ​സ​ജീ​വ് ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​ദി​ ​ഷോ​ ​പീ​പ്പി​ളി​ന്റെ​ ​ബാ​ന​റി​ല്‍​ ​ത​മി​ഴ് ​താ​രം​ ​ആ​ര്യ​യും​ ​ആ​ഗ​സ്റ്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഷാ​ജി​ ​ന​ടേ​ശ​നും​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.​

ബി​ജു​ ​മേ​നോ​ന്‍​ ​നാ​യ​ക​നാ​വു​ന്ന​ ​ഒ​രു​ ​തെ​ക്ക​ന്‍​ ​ത​ല്ലു​ ​കേ​സ്‌ആ​ണ് ​മ​റ്റൊ​രു​ ​ഓ​ണ​ചി​ത്രം.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​പ​ത്മ​പ്രി​യ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​പ്ര​ശ​സ്ത​ ​എ​ഴു​ത്തു​കാ​ര​ന്‍​ ​ജി.​ആ​ര്‍.​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​അ​മ്മി​ണി​ ​പി​ള്ള​ ​വെ​ട്ടു​കേ​സ് ​എ​ന്ന​ ​ചെ​റു​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ശ്രീ​ജി​ത്ത് ​എ​ന്‍.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​രാ​ജേ​ഷ് ​ചി​ന്നാ​ട​ന്‍​ ​ആ​ണ് ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം.​ ​റോ​ഷ​ന്‍​ ​മാ​ത്യു,​ ​നി​മി​ഷ​ ​സ​ജ​യ​ന്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​ഇ​ ​ഫോ​ര്‍​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റി​ന്റെ​ ​ബാ​ന​റി​ല്‍​ ​മു​കേ​ഷ് ​ആ​ര്‍.​ ​മേ​ത്ത,​ ​സി.​വി.​ ​സാ​ര​ഥി​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.​

-​ബേ​സി​ല്‍​ ​ജോ​സ​ഫി​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​സം​ഗീ​ത് ​പി.​ ​രാ​ജ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ല്‍​തു​ ​ജാ​ന്‍​വ​ര്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​മോ​ളി​ക്കു​ട്ടി​ ​എ​ന്ന് ​പേ​രി​ട്ട​ ​പ​ശു​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ഇ​ന്ദ്ര​ന്‍​സ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ന്‍,​ ​ഷ​മ്മി​ ​തി​ല​ക​ന്‍,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ഉണ്ണി​മാ​യ​ ​പ്ര​സാ​ദ്,​ ​ജ​യ​കു​റു​പ്പ് ​എ​ന്നി​വ​രോ​ടൊ​പ്പം​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​വി​നോ​യ് ​തോ​മ​സ് ,​-​അ​നീ​ഷ് ​അ​ഞ്ജ​ലി​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​ര​ച​ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *