റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാർ: ഇടുക്കിയിൽ മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. 2 കടകളും, ഒരു ക്ഷേത്രവും മണ്ണിനടിയിലായി. സംഭവത്തിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 05/08/22 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഇല്ലെന്നാണ് വിവരം. പെട്ടിമുടി ദുരന്തത്തിന് രണ്ടുവർഷം തികയുന്ന സമയത്താണ് മൂന്നാറിൽ മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

പുതുക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുകയാണ്. 141 കുടുംബങ്ങളും ഏകദേശം 450 ഓളം ആളുകളും താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇവരിൽ 65 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും, ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കും ആണ് മാറ്റിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. ദേവികുളം എംഎൽഎ എ. രാജയുടെ നേതൃത്വത്തിൽ ആയിരുന്നു ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഉരുൾപൊട്ടലിൽ മൂന്നാർ – വട്ടവട ദേശീയപാതയിൽ പുതുക്കുടിയിലെ റോഡ് തകർന്നു. വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *