റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ തീയതി 2022 ഓ​ഗസ്റ്റ് 5 ലേക്ക് നീട്ടി

July 29, 2022 - 9:17 am

കൊല്ലം: സംസ്ഥാനത്തെ തെക്കൻ മേഖലയിലുള്ളവർക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി നീട്ടി. ഓ​ഗസ്റ്റ് ഒന്നിൽ നിന്നും ഓ​ഗസ്റ്റ് 5 ലേക്കാണ് നീട്ടിയത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്നാണ് വിശദീകരണം.

ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *