റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കൊച്ചി മെട്രോയുമായി സഹകരിച്ച് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. കളമശേരി മെട്രോ സ്റ്റേഷനില്‍ കൊച്ചി മെട്രോ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ സിന്‍ഹയും അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കാര്‍ത്തിക ഭാസ്‌കറും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത സൈക്ലത്തോണ്‍ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ അവസാനിച്ചു.

നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്. ‘നൈപുണ്യ വികസനം നല്ല നാളെക്കായി’ എന്നതായിരുന്നു സന്ദേശം. കിന്‍ഡര്‍ ഹോസ്പിറ്റല്‍, സെന്റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *