റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളമശേരി നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും ‘സ്‌നേഹവീട്’ നിര്‍മ്മിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട ആലങ്ങാട് നീറിക്കോട് ആശാരിപ്പടി എ.ടി വിനീഷിന് സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കളമശേരി നിയോജക മണ്ഡലത്തില്‍ നിര്‍ധനരായ വ്യക്തികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ്  സ്‌നേഹവീട്. ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ തിരുവാല്ലൂരിലും വീട് നിര്‍മ്മാണം നടക്കുന്നുണ്ട്. വര്‍മ്മ ഹോംസ് നിര്‍മ്മിച്ചുനല്‍കുന്ന വീട് 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
2021 ല്‍ നടന്ന പ്രകൃതിക്ഷോഭത്തിലാണ് വിനീഷിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പുപറഞ്ഞിരുന്നു. ആലങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചു.

ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വിന്‍സന്റ് കാരിക്കാശേരി, സുനി സജീവന്‍, മെമ്പര്‍ വി.ബി ജബ്ബാര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ ബാബു, വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *