റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം

July 7, 2022 - 12:03 am

തിരുവനന്തപുരം : ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള വിവാദ പ്രസംഗത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദ്ദേശം നൽകി. കൊച്ചി സ്വദേശിയായ ബൈജു നോയൽ എന്ന അഭിഭാഷകൻ നൽകിയ പരാതിയിൽ 6 -7 – 2022 ബുധനാഴ്ചയാണ് കോടതി പോലീസിന് നിർദ്ദേശം നൽകിയത്. സജി ചെറിയാനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പലരും പരാതി നൽകിയെങ്കിലും ഒരിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഭരണഘടനക്കെതിരെയുള്ള പ്രസ്താവന വളരെയധികം വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരെ പോലീസ് കേസെടുക്കാത്തത് വിമർശനത്തിന് കാരണമായിരുന്നു.
നാട്ടുകാരുടെയും പ്രതിപക്ഷത്തിന്റെയും പരാതിയെ ചെറുത്തുനിൽക്കാൻ ശ്രമിച്ചു എങ്കിലും ഒടുവിൽ സജി ചെറിയാൻ മന്ത്രിപദം രാജിവച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *