റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടം കൊടുത്ത പണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു

July 7, 2022 - 5:15 am

തൃശ്ശൂ‍ർ: കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്. കടം കൊടുത്ത 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്. കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശികൾ മുമ്പ് പെരുമ്പിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. കല്ല് കൊത്ത് തൊഴിലാളികളാണിവർ. സുഹ്യത്തുകളായ ഇവരിൽ നിന്ന് രണ്ടായിരം രൂപ കണ്ണൻ കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. വാക്കേറ്റത്തിനിടയിൽ പ്രകോപിതനായ കണ്ണൻ കൊടുവാളുപയോഗിച്ച് മുത്തുവിനേയും ശിവയേയും വെട്ടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *