റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറക്കടവ് മൂലകുന്ന് അങ്കണവാടിക്ക് പുതിയ കെട്ടിടം

July 5, 2022 - 6:49 pm

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് മൂലകുന്ന് സെന്റര്‍ ഒമ്പതാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറു ലക്ഷം രൂപയും ചെലവഴിച്ചാണ് 36 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിര്‍വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. രവീന്ദ്രന്‍ നായര്‍, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാര്‍, ശ്രീലത, പൊതുപ്രവര്‍ത്തകരായ വി.ഡി. റജികുമാര്‍, ഗൗതം ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

അങ്കണവാടിക്കായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ കെ.ആര്‍. രാധാകൃഷ്ണനെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് കുട്ടികളുള്ള അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *