റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളാവൂര്‍ പുല്ലിടുംകുന്ന് കോളനിയില്‍ കുടിവെള്ളമെത്തി; ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു

July 5, 2022 - 6:47 pm

മണിമല: വെള്ളാവൂര്‍ പതിമൂന്നാംവാര്‍ഡിലെ പുല്ലിടുംകുന്ന് കോളനിയില്‍ കുടിവെള്ളം എത്തിച്ച് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തും ഭൂഗര്‍ഭജല വകുപ്പും. നിലവില്‍ 10 കുടുംബങ്ങള്‍ക്കും അടുത്ത ഘട്ടത്തില്‍ 20 കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് സഫലീകരിച്ചത്.

മണിക്കൂറില്‍ 15000 ലിറ്റര്‍ വെള്ളം വരെ പമ്പ് ചെയ്യാവുന്ന കുഴല്‍ കിണറില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 പദ്ധതി പ്രകാരം അനുവദിച്ച 5,96,000 രൂപ ഉപയോഗിച്ച് കുഴല്‍ കിണര്‍ നിര്‍മാണവും ത്രീ ഫെയ്സ് വൈദ്യുതി കണക്ഷനും പൈപ്പ് കണക്ഷനും പൂര്‍ത്തീകരിച്ചു. പദ്ധതി പ്രകാരം 20000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മാണം നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിനായി ഡോ. എന്‍. ജയരാജ് എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും 6,20,000 രൂപ അനുവദിച്ചു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ശ്രീജിത്ത് വെള്ളാവൂര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ആനന്ദവല്ലി ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയകുമാര്‍, പി.റ്റി. അനൂപ്, മുന്‍ ഭരണസമിതി അംഗങ്ങളായ സുമ ഷിബുലാല്‍, സരസ്വതി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *