റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു

June 14, 2022 - 10:34 pm

ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാചരണത്തിന്റെ ഉദ്ഘാടനം മഞ്ഞാടി എം.എം.എന്‍.ആര്‍.എ ഹാളില്‍ നടന്നു. വാരാചരണത്തിന്റെ ഭാഗമായി എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ജലജന്യ രോഗനിയന്ത്രണ പരിപാടികളും ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു.

കുറ്റപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ വിജയലക്ഷ്മി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വാരാചരണത്തിന്റെ ഭാഗമായി വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18ന് ക്വിസ് മത്സരം സംഘടിപ്പിക്കും.

തിരുവല്ല നഗരസഭ മുനിസിപ്പല്‍ കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വ്വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, അനു സോമന്‍, ഷാനി താജ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ആര്‍.ദീപ, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ്ജ് ആബിദാ ബീവി, കുറ്റപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രേവതി, ചാത്തങ്കരി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *