തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനു പിന്നല്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.ടി ജലീല്‍ പരാതി നല്‍കി. ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്വപ്‌നാ സുരേഷിനെതിരെ കേസെടുത്തു. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിനുപിന്നാലെയാണ് കേസ് എടുത്തത്. പി.സി ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെപിയും യുഡിഎഫും ഒത്തൊരുമിച്ച ശ്രമിക്കുകയാണെന്ന് പരാതി നല്‍കിയശേഷം ജലീല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും തനിക്കെതിരെയും കളള ആരോപണങ്ങള്‍ ഉന്നയിച്ചിതിനെതിരെയാണ് സ്വപ്‌്‌നക്കെതിരെ പരാതി നല്‍കിയതെന്ന് ജലീല്‍ പറഞ്ഞു. ഇടതുക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച പ്രവര്‍ത്തിക്കുകയാണെന്നും ഇതില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും അത് നടത്തിയത് ആരാണെന്ന് ഇതിനകം മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വപ്‌ന സുരേഷിേെന്റത് പുതിയ ആരോപണങ്ങളല്ല. ഇതിനുമുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടി. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഒന്നര വര്‍ഷക്കാലം ജയിലില്‍ ആയിരുന്നു. വിവിധ അന്വേഷണ ഒഏജന്‍സികള്‍ ചോദ്യം ചെയ്‌തു അപ്പോഴൊന്നും പറയാത്ത കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ ബോധോദയം ഉണ്ടായി എന്നും ജലീല്‍ ചോദിച്ചു. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തേന്‍ പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ് അവരെന്നും അതിലൊന്നും ഒരു ഭയവും ഇല്ലെന്നും ജലീല്‍ പറഞ്ഞു.
പിസി ജോര്‍ജ് സ്വപ്‌നാ സുരേഷുമായി നടത്തിയ ഗൂഡാലോചന അന്വേഷിക്കണമെന്നുും പരാതിയില്‍ പറയുന്നു. ഇങ്ങനെ തോന്നുന്ന ചില കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി പലയാളുകളുടെയും പ്രേരണയെ തുടര്‍ന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അവഹേളിക്കാനുളള ശ്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂട്ടുനില്‍ക്കരുത്. ബിജെപിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉണ്ടായിരിക്കുന്ന സസമയത്താണ് ഇത്തരം ഒരു ആരോപണം ഉണ്ടായത് .ഇതിന് ഇന്ധനം പകരുന്ന നിലപാടാണ് യുഡിഎഫി് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ദുഖിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു.



