റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യമേള മേയ് 31ന്

May 31, 2022 - 3:39 pm

കോട്ടയം:  സൗജന്യആരോഗ്യ സേവനങ്ങളൊരുക്കി പൊതുജനങ്ങൾക്കായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യമേള മേയ് 31ന് രാവിലെ ഒമ്പതു മുതൽ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിന് കടുത്തുരുത്തി ഗവൺമെന്റ് ഹൈസ്‌ക്കൂളിൽനിന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിലേക്ക് ആരോഗ്യസന്ദേശ റാലി നടക്കും. രാവിലെ 9.30ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയാകും. സി.കെ. ആശ എം.എൽ.എ. ഏക ആരോഗ്യം പദ്ധതി ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ലോക പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൈനമ്മ ഷാജു, ജോണി തോട്ടുങ്കൽ, റ്റി.കെ. വാസുദേവൻ നായർ, പി.ആർ. സുഷമ ടീച്ചർ, എൻ. ഷാജിമോൾ, ലൂക്ക് മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഡോ. കെ.കെ. ശ്യാംകുമാർ, സതീഷ് ചന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തും.

ആരോഗ്യമേള മേളയിൽ ലഭ്യമാകുന്ന
സൗജന്യ സേവനങ്ങൾ

– ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്‌പെഷാലിറ്റി, സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം.
– ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം
– പ്രമേഹം, ബ്ലഡ് പ്ലഷർ, ബോഡി മാസ് ഇൻഡക്‌സ് എന്നിവയുടെ പരിശോധന
– കണ്ണ്, ചെവി പരിശോധന
– മലമ്പനി, ത്വക്ക് രോഗങ്ങൾ, ക്ഷയരോഗ നിർണയ പരിശോധന
– ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിശോധന
– ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാനുള്ള വ്യക്തിഗത ഹെൽത്ത് കാർഡ് വിതരണം
– കുടിവെള്ളം, മീൻ, പാൽ, എണ്ണ എന്നിവയിലെ മായം കണ്ടെത്താനുള്ള പരിശോധന.
– യോഗ പരിശീലനം
– ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷ  ) ഇൻഷുറൻസ് സേവനങ്ങൾ
-വനിതാ-ശിശു വികസന വകുപ്പിന്റെ സേവനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *