റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർഡിഒ കോടതിയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി: ജീവനക്കാർ സംശയത്തിന്റെ നിഴലിൽ

May 31, 2022 - 8:30 am

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിന് പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല.

സംശയത്തെ തുടർന്ന് ആർഡിഒ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. ലോക്കർ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാൽ ജീവനക്കാരാണ് സംശയ നിഴലിൽ. കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *