റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്പൂർണ സൗരോർജ്ജ നഗരമാകാൻ തിരുവനന്തപുരം; ധാരണപത്രം ഒപ്പു വച്ചു

May 24, 2022 - 8:13 pm

തിരുവനന്തപുരം നഗരത്തെ സൗരോർജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്ര നാഥ് വേലുരിയും ജർമൻ സൊസൈറ്റി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (ജി.ഐ.സെഡ്) പ്രതിനിധി ജോർജ് ഗാബ്ലറും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സ്മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ, കെ.എസ്.ഇ.ബി ഡയറക്ടർ സുകു, ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു.

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോട് കൂടിയ സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർപ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *