അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനു വേണ്ടി പ്രതിവാര ടെലിവിഷൻ പരിപാടി നിർമിച്ച് നൽകുന്നതിന് ടെലിവിഷൻ ചാനലുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടറിയേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ ചുറ്റളവിൽ 2500 സ്‌ക്വയർ ഫീറ്റ് ശീതീകരണ സംവിധാനമുള്ള ഷൂട്ടിംഗ് ഫ്‌ളോർ, ഫ്‌ളോർ ഷൂട്ടിന് അനുയോജ്യമായ കാമറകൾ (6 എണ്ണം), വീഡിയോ- ഓഡിയോ റെക്കോർഡിംഗ്, എഡിറ്റ് സ്യൂട്ട്, മിക്‌സിങ് യൂണിറ്റ്, വാഹനങ്ങൾ, ഗസ്റ്റ് റിലേഷൻസ്, ഗസ്റ്റ് റിലേഷൻസുമായി ബന്ധപ്പെട്ട് താമസ-യാത്ര സൗകര്യം, സപ്പോർട്ടിങ് സ്റ്റാഫ്, മറ്റ് അനുബന്ധ പ്രീ/ പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ 12 മണിക്കൂർ നോട്ടീസ് പീരിയഡിനുള്ളിൽ ഷൂട്ടിംഗ് സജ്ജമാക്കാൻ പര്യാപ്തരായിരിക്കണം. അപേക്ഷകൾ ജൂൺ ആറിനകം ഡയറക്ടർ, വിവര – പൊതുജന സമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2518908, 2518867.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *