കൊല്‍ക്കത്ത: മകളുടെ അനധികൃതനിയമനവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പരേഷ് അധികാരിയെ സി.ബി.ഐ. ചോദ്യംചെയ്തു. സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളില്‍ അധ്യാപികയായിരുന്ന പരേഷിന്റെ മകള്‍ അങ്കിത അധികാരിയെ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു.അങ്കിത അധ്യാപികയായി ജോലിചെയ്ത 41 മാസത്തെ ശമ്പളം തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. മകളുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഇന്നലെ രാവിലെ പത്തരയോടെയാണു മന്ത്രി സി.ബി.ഐ. ഓഫീസില്‍ ഹാജരായത്. നിയമനവേളയില്‍ മന്ത്രിയുടെ മൊെബെല്‍ ഫോണില്‍നിന്നുള്ള വിളികളെക്കുറിച്ചാണു സി.ബി.ഐ. പ്രധാനമായും ചോദിച്ചത്. ചോദ്യംചെയ്യല്‍ നടപടി പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു. അങ്കിതയെ അടുത്തയാഴ്ച ചോദ്യംചെയ്യുമെന്നാണു സി.ബി.ഐ. നല്‍കുന്ന സൂചന.


