അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഗവൺമെന്‍റ് പ്ലീഡർ പാനൽ; അപേക്ഷ ക്ഷണിച്ചു

May 20, 2022 - 6:59 pm

ആലപ്പുഴ: ചേർത്തല സബ് കോടതിയിൽ അഡീഷണൽ  ഗവൺമെന്‍റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിയമവകുപ്പ് പാനൽ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡേറ്റയും  വിലാസം, ജനനത്തീയതി, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും എൻറോൾമെന്‍റ് സർട്ടിഫിക്കറ്റിന്‍റെയും പകര്‍പ്പുകള്‍ സഹിതം മെയ് 31ന് വൈകിട്ട് അഞ്ചിന് മുൻപ് കളക്ടറേറ്റിൽ  അപേക്ഷ നൽകണം. ഫോൺ: 0477 2251676, 2252580.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *