ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ശില്‍പ്പശാല മെയ് 25ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി. അലക്‌സ് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കും. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.



