റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍. ആഴ്ചത്തുടക്കം സെന്‍സെക്സ് 180.22 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 60.15 പോയിന്റും ഉയര്‍ന്ന് 16/05/22 ഇടപാടുകള്‍ അവസാനിപ്പിച്ചു. തുടര്‍ച്ചയായ ആറു വ്യാപാരദിനങ്ങള്‍ക്ക് ശേഷമാണ് ഓഹരിവിപണികള്‍ നേട്ടത്തിലായത്. ഇതോടെ സെന്‍സെക്സ് 52,973.84 പോയിന്റിലും നിഫ്റ്റി 15,842.30 പോയിന്റിലുമെത്തി.

ലാഭ, നഷ്ട നൂല്‍പ്പാലത്തിലൂടെയായിരുന്നു ഇന്നലെ വിപണിയുടെ സഞ്ചാരം. ഇടയ്ക്കു കുതിച്ചുകയറിയും കിതച്ചുമുള്ള യാത്രയ്ക്കൊടുവില്‍ മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ ഉയരത്തില്‍ ക്ലോസ് ചെയ്തത് ഇടപാടുകാര്‍ക്ക് ആശ്വാസം പകര്‍ന്നു. വിദേശ ഇടപാടുകാര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതു തുടരുന്നതാണ് വിപണിക്ക് തിരിച്ചടിയായത്. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന ആഭ്യന്തര ഇടപാടുകാര്‍ വിപണിക്കു താങ്ങായി. അവസാന മണിക്കൂറുകളിലെ കടുത്ത വില്‍പ്പന സമ്മര്‍ദത്തെ അതിജീവിച്ചാണ് നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.ഇടത്തരം, ചെറുകിട ഓഹരികളുടെ പ്രകടനമാണ് നിഫ്റ്റിക്കു കരുത്തായത്. പൊതുമേഖലാ ബാങ്കുകള്‍, വാഹന, സാമ്പത്തിക ഓഹരികള്‍ ദേശീയ ഓഹരി സൂചികയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. 7.95 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയ ഐഷര്‍ മോട്ടോഴ്സ് നിഫ്റ്റിയില്‍ കുതിപ്പ് നടത്തിയ ഓഹരികളില്‍ മുമ്പനായി. അപ്പോളോ ഹോസ്പിറ്റല്‍സ്, യു.പി.എല്‍, എന്‍.ടി.പി.സി, എസ്.ബി.ഐ. തുടങ്ങിയവയ്ക്കും ആവശ്യക്കാരേറി.ബി.എസ്.ഇ. സൂചികയില്‍ എന്‍.ടി.പി.സി, ബജാജ് ഫിനാന്‍സ്, മാരുതി, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, കോടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍. ആന്‍ഡ് ടി എന്നിവ ലാഭം സ്വന്തമാക്കിയവയില്‍ മുന്നിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *