കൊളംബോ: നാളെ എല്‍.ടി.ടി.ഇ. ആക്രമണം നടത്തുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി ശ്രീലങ്കന്‍ ഭരണകൂടം.ലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അന്ത്യംകുറിച്ച മുല്ലിവൈക്കല്‍ സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ എല്‍.ടി.ടി.ഇ. ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്ത്യന്‍ ദേശീയ മാധ്യമത്തിലാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായും ലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.18/05/22 ശ്രീലങ്കയില്‍ ആക്രമണം നടത്താന്‍ എല്‍.ടി.ടി.ഇ. പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണു കഴിഞ്ഞ 13 നു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.



