റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യക്കെതിരേ ഇസ്രേലി കൂലിപ്പട്ടാളക്കാര്‍

May 5, 2022 - 11:51 am

മോസ്‌കോ: യുക്രൈനിലെ വലതുപക്ഷ അസോവ് തീവ്രവാദികളുമായി ചേര്‍ന്ന് ഇസ്രേലി കൂലിപ്പട്ടാളക്കാര്‍ റഷ്യക്കെതിരേ യുദ്ധംചെയ്യുന്നതായി റഷ്യന്‍ വിദേശമന്ത്രാലയ വക്താവ് ആരോപിച്ചു. ഹിറ്റ്ലര്‍ ജൂതനായിരുന്നെന്ന റഷ്യയുടെ പ്രസ്താവനയ്ക്കെതിരേ ഇസ്രയേല്‍ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണം.2014, യുക്രൈന്റെ കിഴക്കുള്ള ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ അനുകൂലികള്‍ക്കെതിരേ ആയുധം എടുത്തതോടെയാണ് അസോവ് ശ്രദ്ധനേടിയത്. നിലവില്‍ യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇവര്‍ റഷ്യന്‍ സൈന്യത്തിനെതിരായ പോരാട്ടത്തിലും സജീവമാണ്. തുറമുഖനഗരമായ മരിയുപോളിലാണ് അസോവ് അംഗങ്ങള്‍ കൂടുതലായി യുദ്ധരംഗത്തുള്ളത്. അസോവിനെ ഫാസിസ്റ്റുകളെന്നും നാസികളെന്നുമാണു റഷ്യ വിമര്‍ശിക്കുന്നത്. അതിനിടെ, യുക്രൈന്‍ സൈനികര്‍ക്ക് ആയുധങ്ങളും മറ്റും കൈമാറിയിരുന്ന ആറു റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിക്കോപ്പുകളും പീരങ്കി ആയുധങ്ങളും സൂക്ഷിക്കുന്ന നാല് ഡിപ്പോകള്‍ ഉള്‍പ്പെടെ 40 സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായും മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *