റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത നിര്‍മാണം: നവനീത് റാണയുടെ വീട്ടില്‍ പരിശോധന

May 5, 2022 - 11:46 am

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത എം.പി-എം.എല്‍.എ. ദമ്പതികളുടെ വീട്ടില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ പരിശോധന.അനധികൃത നിര്‍മാണത്തിന്റെ പേരിലാണ് നവനീത് റാണ എം.പി, രവി റാണ എം.എല്‍.എ. എന്നിവരുടെ ഖാര്‍ മേഖലയിലെ വീട്ടില്‍ മുനിസിപ്പല്‍ അധികൃതര്‍ പരിശോധന നടത്തിയത്. അതേസമയം, ഹനുമാന്‍ ചാലിസ വിവാദത്തില്‍ അറസ്റ്റിലായ ഇരുവര്‍ക്കും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിലും ആള്‍ജാമ്യത്തിലുമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നേരത്തേ മുംബൈ കോടതി ഇരുവരെയും നാളെ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഉദ്ധവ് താക്കറെയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പോലീസിന്റെ അറസ്റ്റ്. ജാമ്യത്തിലിറങ്ങിയശേഷം കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *