റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനതല സൗജന്യ സ്കൂൾ യൂണിഫോം വിതരണോദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

May 4, 2022 - 8:11 pm

സംസ്ഥാനതല സൗജന്യ സ്കൂൾ യൂണിഫോം വിതരണോദ്ഘാടനം മെയ് 6ന് വിദ്യാഭാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. 

സമിതിയുടെ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആണ്. മുഖ്യ രക്ഷാധികാരിയായി മേയർ ഡോ. ബീനാ ഫിലിപ്പിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനിയാണ് ജനറൽ കൺവീനർ. പരിപാടിയോടനുബന്ധിച്ച് വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *