റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിനാലൂരിൽ അപ്നാ ഘർ ഉദ്ഘാടനത്തിനൊരുങ്ങി

May 4, 2022 - 7:54 pm

മെയ്‌ ആറിന് മന്ത്രി വി. ശിവൻകുട്ടി കെട്ടിടം നാടിന് സമർപ്പിക്കും 

അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്ന കിനാലൂരിലെ അപ്‌നാ ഘർ കെട്ടിട നിർമാണം  പൂർത്തിയായി. അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ്‌നാ ഘർ  പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിയാണ് പൂർത്തിയായത്. മെയ് ആറിന് വിദ്യാഭ്യസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും.

സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ഞൂറോളം അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ സാധിക്കുന്ന രീതിയിലാണ് കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്. കിനാലൂരിൽ കെ.എസ്.ഐ.ഡി.സി യുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിനുള്ളിൽ ഒരേക്കർ ഭൂമി ബി.എഫ്.കെ. പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് ഹോസ്റ്റൽ സമുച്ചയം.

ഒന്നാം ഘട്ടത്തിൽ 15,760 ചതുരശ്ര അടി വിസ്തീർണത്തിൽ ലോബി ഏരിയ, വാർഡന്റെ മുറി, ഓഫീസ് മുറി, 180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഭക്ഷണ മുറി, വർക്ക് ഏരിയ, സ്റ്റോർ മുറി, അടുക്കള, ടോയിലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികൾ, വിനോദ സൗകര്യങ്ങൾ, പാർക്കിങ് സൗകര്യം, അഗ്നിബാധ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസൽ ജനറേറ്റർ, 24 മണിക്കൂർ സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. താഴത്തെ നില 7.76 കോടിരൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *