കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന മേളയിലെ തീം സ്റ്റാളിൽ ശുചിത്വമിഷൻ്റ പ്രദർശനങ്ങൾ വെളിപ്പെടുത്തുന്നത് മാലിന്യ നിർമ്മാർജനം ഒരു കീറാമുട്ടിയല്ല എന്ന വസ്തുത. വീടുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപധികളുടെ മാതൃകകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ഗാർഹിക മലിന്യത്തിൽ നിന്നും പാചകവതകം, പോർട്ടബിൾ ബയോ ബിൻ കമ്പോസ്റ്റ്, ഗാർഹിക ഉറവിട മാലിന്യ സംസ്കാരണ പദ്ധതി, ബക്കറ് കമ്പോസ്റ്റിംഗ്, കലം കമ്പോസ്റ്റിംഗ്, റിങ് കമ്പോസ്റ്റിങ്, ബയോ ഡൈജസ്റ്റർ പോട്ട് എന്നിവയുടെ പ്രവർത്തന രീതികൾ വിശദമായി മനസിലാക്കാനും സൗകര്യമുണ്ട്.
എങ്ങനെ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാം, മാലിന്യ സംസ്കാരണ ശീലങ്ങൾ ഏതൊക്കെ എന്നുള്ള വിവരങ്ങളും , മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ശിക്ഷാനടപടികളെക്കുറിച്ചും ശുചിത്വമിഷനും സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനും ചേർന്നു സജ്ജമാക്കിയ
സ്റ്റാളിൽ നിന്ന് അറിയാനാകും.
