റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉച്ചഭക്ഷണ മെനുവില്‍ മാംസ ഭക്ഷണമില്ല: ലക്ഷദ്വീപ് ഭരണകൂടത്തിത്തിനെതിരെ സുപ്രീം കോടതി

May 3, 2022 - 11:31 am

ന്യൂഡല്‍ഹി: ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിയിറച്ചി ഉള്‍പ്പടെയുള്ള മാംസ ഉത്പന്നങ്ങള്‍ ഒഴിവാക്കാനുമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് വിശദീകരണം തേടി.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും നോട്ടിസ് അയച്ചു.2020 ഡിസംബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തത് മുതല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകള്‍ അടച്ചുപൂട്ടുന്നതിനാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ മുന്‍ഗണന നല്‍കിയതെന്ന് ആരോപിച്ച് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. അജ്മല്‍ അഹമ്മദിന്റെ ഹര്‍ജി 2021 സെപ്റ്റംബറില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. പശുക്കള്‍ ഉള്‍പ്പടെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന ‘മൃഗസംരക്ഷണം (നിയന്ത്രണം), 2021’ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ ഡയറി ഫാമുകളും ഉടന്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടതെന്ന് അജ്മല്‍ അഹമ്മദ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *