കൊച്ചി : കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപമുളള ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരി സംഘത്തിലെത്തിച്ചതാണെന്ന് വിവരം. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26) ആണ് ലഹരി് മരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ശങ്ക്‌രനാരായണന്‍ (23) കാര്‍ത്തികയെ പ്രണയിച്ച് ഒപ്പം കൂട്ടുകയും ലഹരിക്ക് അടിമപ്പെടുത്തുകയുമായിരുന്നു.
കോട്ടയം വില്ലൂന്നി സ്വദേശിനിയാണ് കാര്‍ത്തിക. ആദ്യം വിദേശത്തായിരുന്നു യുവതിക്കു ജോലി വിദേശത്തെ ജോലി ഉപേക്ഷിച്ച നാട്ടിലെത്തിയ കാര്‍ത്തിക ഒരു സുഹൃത്തിന്റെ ജന്മ ദിനാഘോഷത്തിനിടെയാണ് ശങ്കര നാരായണനെ കണ്ടുമുട്ടുന്നത്. ഒരു പ്രണയം തകര്‍ന്ന മനോവിഷയത്തിലായിരുന്ന കാര്‍ത്തികയെ ശങ്കരനാരായണന്‍ പ്രണയത്തിലാക്കി കൂടെ കൂട്ടുകയായിരുന്നു.
കൊച്ചിയില്‍ ലിവിംഗ് ടുഗെതര്‍ ജീവിതം നയിക്കുകയായിരുന്നു ഇരുവരും ഇതിനിടെയിലായിരുന്നു ശങ്കരനാരായണന്‍ കാര്‍ത്തികയെ ലഹരിക്കടിമപ്പെടുത്തിയത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നാണ് കാര്‍ത്തിക കോട്ടയത്തെ വീട്ടില്‍ പറഞ്ഞിരുന്നത് ലഹരി കച്ചവടത്തിലൂടെ മാസം കൃത്യമായ ഒരു തുകയും യുവതി വീട്ടിലേക്ക് അയച്ചിരുന്നു. ലഹരി മരുന്നുമായി ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ മാതാപിതാക്കളെ വിളിച്ചുവരുത്തിയപ്പോഴാണ് കാര്‍ത്തികയുടെ മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയുന്നത്.
ബ്രഹ്മപുരത്തെ കെന്റ് മഹല്‍ ഫ്‌ളാറ്റിലായിരുന്നു പിടിയിലായവരുടെ താമസം. ഇവര്‍ താമസിച്ചിരുന്ന പത്തൊമ്പതാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1എംഡിഎംഎയുമാണ് കണ്ടെടുത്തത്.



